Wednesday 20 May 2015



പരിശുദ്ധ ഉണ്ണിശോയുടെ  ജപം 

(ഈ നൊവേന കൃത്യമായി  ഒരുമണി കൂറോ ഒന്പത്  ദിവസമോ  ഇടവിട്ട്  ഒന്പത്  പ്രാവശ്യം ചോലിയാൽ  ഉധിഷ്ട്ട കാര്യം സാധിക്കും  എന്നാണ  വിശ്വാസം )

പരിശുദ്ധ ഉണ്ണിശോയെ  നിന്റെ സങ്കേതത്തിൽ  ഞാൻ വന്നിരികുന്നു .നിന്റെ

പരിശുദ്ധ  മാതാവിനെ കുറിച്  (ആവശ്യം ) ഈ ആവശ്യത്തിൽ എന്നെ

 സഹായികണം  എന്ന്  നിനോട്  ഞാൻ അപേഷികുന്നു .എന്തെനാൽ നിന്റെ

ദൈവത്വതിന്  എനെ  സഹായിപ്പാൻ  പാടുന്ടെന്  ഞാൻ ഉറപായി

 വിശ്വസിക്കുന്നു .നിന്റെ ദിവ്യാനുഗ്രഹം  എനിക്ക് നീ നൽകുമെന് ഞാൻ

 ദ്രടമായി  ശരണപെടുന്നു .എന്റെ മുഴു  ഹ്രദയതോടും  എന്റെ ആത്മാവിന്റെ

  സർവ  ശക്തിയോടും കു‌ടെ  നിന്നെ  ഞാൻ സ്നേഹികുന്നു .എന്റെ എലാ

 പാപങ്ങളെയും കുറിച്  ഞാൻ പരമാര്ധമായി  മനസ്തപികുന്നു .ഓ ! നല

 ഈശോയെ  ,അവയെ  ജയിപാൻ  എനിക്ക്  ശക്തി  തരണമേ  എന്  ഞാൻ

അപേക്ഷിക്കുന്നു .നിനെ  ഇനി  ഒരികലും  ഉപദ്രവികുക  ഇല്യ    എന്  ഞാൻ

പ്രേതിന്ജ്അ  ചെയുന്നു .നിനക്ക്   ഇഷ്ടകേട്‌  വരുതുനതിനെകാൾ  സർവതും

 സഹിപാൻ  ഒരുങ്ങി കൊണ്ട്  എന്നെ  നിനക്ക്  ഞാൻ  കാഴ്ച  വെയ്കുന്നു

.മേലാൽ  വിശ്വസ്തതയോടെ  നിനക്ക്  ഞാൻ ശുശ്രുഷ  ചെയ്ത്  കൊള്ളം

.എത്രയും  വലഭനായ  ഉണിശോയെ (ആവശ്യം ) ഈ  ആവശ്യത്തിൽ  എനെ

 സഹായികണം  എന്  ഒന്നുകൂടി  ഞാൻ  സാധ്യമായി  അപേക്ഷിക്കുന്നു

.മറിയതിനോടും   അവ്സേപിനോടും  കു‌ടെ  നിന്നെ  നിത്യമായി  

പ്രാപികുനതിനും  സ്വർഗഗണമായ  പരിശുദ്ധ മാലാഗമാരോടോന്നിച് നിന്നെ

 ആരാധികുനതിനും  എനിക്ക്  നീ  അനുഗ്രഹം  നല്കണമേ .
                                                                                                                      ആമേൻ       




ഉണ്ണിശോയുടെ   ലുത്തിനിയ 

കർത്താവെ  ഞങ്ങളെ  അനുഗ്രഹികേണമേ .

മിശിഹായെ  ഞങ്ങളെ  അനുഗ്രഹികേണമേ

കർത്താവെ  ഞങ്ങളെ  അനുഗ്രഹികേണമേ

മിശിഹായെ  ഞങ്ങളുടെ  പ്രാർത്ഥന  കേൾകണമേ

മിശിഹായെ  ഞങ്ങളുടെ  പ്രാർത്ഥന  കൈകൊളണമേ

ആകാശങ്ങളിൽ  ഇരിക്കുന  ഞങ്ങളുടെ  ബാവാ  തമ്പുരാനെ

ഞങ്ങളെ  അനുഗ്രഹികണേ 

ലോകരക്ഷകനായ  പുത്രൻതമ്പുരാനെ

റുഹാക്കുദാശ  തമ്പുരാനെ

ഏക  ദൈവമായിരികുന  വിശുദ്ധ  ത്രിത്വമേ

സ്വയം  ജീവിയായ  ദൈവത്തിന്റെ  സത്യകുമാരനായ  ഉണ്ണിശോയെ

എത്രയും പരിശുദ്ധ  കന്യകാമറിയത്തിനെ  സത്യകുമാരനായ  ഉണിശോയെ

വചനം  മാംസമായ  ഉണിശോയെ

ബാവാ  തമ്പുരാന്റെ നിത്യസ്നേഹവിഷയമായ  ഉണിശോയെ

നീതിമാൻമാരുടെ  ശരണമായ  ഉണിശോയെ


സർവജാതികളുടെയും  ആഗ്രഹവിഷയമായ  ഉണിശോയെ

ദീർഘദർശികളാൽ  പ്രവചിക്കപെട്ട  ഉണിശോയെ

മാലാഘമാരുടെ  രാജാവായ  ഉണിശോയെ

ഞങ്ങളുടെ രക്ഷകനായ   ഉണിശോയെ

ഞങ്ങളുടെ സഹോദരനായ  ഉണിശോയെ

അരമനയായി  ഒരു  തൊഴുകൂടും  കിടക്കയായി  ഒരു പുൽതോട്ടിയും

ആരാധകന്മാരായി ആട്ടിടയന്മാരെയും  തിരഞ്ഞെടുത്ത  ഉണിശോയെ

മൂന്നു  രാജാകന്മാർ  ലോകത്തിന്റെ  രക്ഷയും

വെട്ടവുമായി  സ്വീകരിച്ച ഉണിശോയെ


എല്ലാ  അനുഗ്രഹങ്ങളുടെയും  ഭണ്‍ഡാരമായ  ഉണിശോയെ 
ദൈവസ്നേഹഅക്ഞി  ചൂളായ  ഉണിശോയെ

ദയപരനയിരുന്നു :-ഉണിശോയെ  ഞങ്ങളുടെ  പാപങ്ങൾ നീ  പൊറുകണമേ

ദയപരനയിരുന്നു :-ഉണിശോയെ ഞങ്ങളുടെ  പ്രാർഥന  നീ  കേൾക്കണമേ

പാപത്തിന്റെ  ദാസ്യത്തിൽ  നിന്ന് ,

ഉണിശോയെ  ഞങ്ങളെ  നീ  രക്ഷികണേ 

ലോകത്തിന്റെ  ദുഷ്ടതയിൽ  നിന്ന്

മാംസചേയിൽ  നിന്ന് ,

ജീവിതത്തിന്റെ അഹംകാരത്തിൽ  നിന്ന്

നിന്റെ വിനീതമായ  പിറവിയെ  കുറിച്

നിന്റെ എത്രെയും സങ്കടകരമായ  ചേലാകർമതെ  കുറിച്ച്

നിന്റെ മഹത്വമേറിയ  പ്രത്യക്ഷികരണത്തെ  കുറിച്

നിന്റെ  കാഴ്ച്ചവെപ്പിനെ  കുറിച്

നിന്റെ നിക്ഷ്ക്കളങ്കതയെകുറിച്

നിന്റെ കാഴ്ചവെപ്പിനെ  കുറിച്

നിന്റെ ശാന്തശീലത്തെ  കുറിച്

നിന്റെ  എളിമയെ  കുറിച്

നിന്റെ സ്നേഹത്തെകുറിച്

ലോകപാപങ്ങളെ  നീക്കുന്ന  പരിശുദ്ധ  ഉണിശോയെ ,.ഞങ്ങളുടെ  പാപങ്ങൾ
 നീ  പൊറുക്കണമേ

ലോകപാപ.........ഉണിശോയെ ഞങ്ങളുടെ പ്രാർത്ഥന  നീ  കേൾകണമേ

ലോകപാപ.........ഉണിശോയെ ഞങ്ങളെ  അനുഗ്രഹികണമേ .



പ്രാർതിക്യാം 

എന്റെ  ഹൃദയത്തിന്റെ  സ്നേഹ വിഷയവും  ജീവിത  മാതൃകയായ

 ഉണിശോയെ  ദൈവത്തിന്റെയും  മനുഷ്യരുടെയും  മുൻപാകെ

 ജ്ഞാനത്തിലും  പ്രസാദവരത്തിലും  എന്നെ  വർദ്ധിപ്പിച്  സകല  തിന്മകളിൽ

 നിന്നും  എന്നെ   സംരക്ഷിക്കുനതിനും ,നിന്നോട്  എന്നെ

 തുല്യനാക്കുനതിന്നുമായി ,സാദാ  എന്നോട്  കു‌ടെ ആയിരികണമേ . ഏറ്റം

 മാധുര്യവാനായ   ഉണിശോയെ,നീ  അനന്ത

 സ്നേഹത്തിന്നുയൊഗ്യനായിരിക്യയാൽ  എന്റെ  മുഴു ഹൃദയത്തോടെ  നിന്നെ

  ഞാൻ സ്നേഹിക്കുന്നു .എനിക്ക്  നീ  കാണിച്ചുതന്ന  എലാ  നല്ല

 ദ്രഷ്ടാന്തങ്ങൾകും  നിനക്ക് ഞാൻ  നന്ദി  പറയുന്നു.മരണതോളും  അവയെ

 നന്നായി അനുകരികുനതിന് വേണ്ടിയ  അനുഗ്രഹങ്ങളും  നിന്നോട്  ഞാൻ

അപേക്ഷിക്കുന്നു . ആമേൻ